ADVERTISEMENT

‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിനു വേണ്ടി നടൻ രൺദീപ് ഹൂഡ 26 കിലോ ഭാരം കുറച്ചെന്ന് സിനിമയുടെ നിർമാതാവ് ആനന്ദ് പണ്ഡിറ്റ്. നാലു മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് പിന്തുടർന്നതെന്നും ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും ആനന്ദ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും പണ്ഡിറ്റ് വ്യക്തമാക്കി.

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഇതിനു മുമ്പും ശരീരഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് രൺദീപ്. ഹൈവേ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങൾക്കായി നടൻ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിനുവേണ്ടി രൺദീപ് കുറച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ‘സ്വതന്ത്ര വീർ സവർക്കർ’ പറയുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട മഹാനാണ് സവര്‍ക്കറെന്നും അങ്ങനെയൊരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും ആനന്ദ് പണ്ഡിറ്റും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com