സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
Mail This Article
ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് മോഹൻലാൽ. ‘‘പിറന്നാൾ ആശംസകൾ പ്രിയ സുചി. ഒരുപാട് സ്നേഹവും പ്രാർഥനകളും നേരുന്നതിനൊപ്പം നല്ലൊരു വർഷമായിരിക്കട്ടെ എന്നും ആശംസിക്കുന്നു,’’ മോഹൻലാൽ കുറിച്ചു. ജപ്പാനിൽ യാത്ര പോയപ്പോൾ പകർത്തിയ ചിത്രമാണിത്. കഴിഞ്ഞ മാസമാണ് മോഹൻലാലും കുടുംബവും ജപ്പാനില്‍ അവധി ആഘോഷിക്കാൻ പോയത്. ഇരുവരുടെയും വിവാഹ വാർഷികാഘോഷവും ജപ്പാനിൽ വച്ചായിരുന്നു.
1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. രജനികാന്തിനൊപ്പം ജയിലറിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് മോഹൻലാൽ.