അച്ഛന്റെയും അമ്മയുടെയും വിവാഹജീവിതത്തിന്റെ ‘വിജയരഹസ്യം’ വെളിപ്പെടുത്തി ശ്വേത ബച്ചൻ

shweta-bachchan
SHARE

വിവാഹജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന അമിതാഭ് ബച്ചനും ജയ ബച്ചനും സർപ്രൈസുമായി മകൾ ശ്വേത ബച്ചൻ.  അച്ഛന്റെയും അമ്മയുടെയും അൻപതാം വിവാഹ വാർഷികദിനത്തിന് മുന്നോടിയായി അവരുടെ മനോഹരമായ പ്രണയചിത്രമാണ് ശ്വേത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും ശ്വേത എഴുതി: ‘‘നിങ്ങളുടെ ദാമ്പത്യം ഇപ്പോൾ സുവർണമായിരിക്കുന്നു, രണ്ടുപേർക്കും സന്തോഷകരമായ വിവാഹവാർഷിക ആശംസകൾ’’.

bachchan-shweta

‘‘അച്ഛനും അമ്മയ്ക്കും സന്തോഷകരമായ 50-ാം വിവാഹ വാർഷിക ആശംസകൾ. ഇപ്പോൾ നിങ്ങളുടെ ബന്ധം സുവർണമായിരിക്കുന്നു. ഒരു നീണ്ട ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ എന്റെ അമ്മ പറഞ്ഞത് സ്നേഹം എന്നാണ്. അച്ഛൻ പറഞ്ഞതോ എന്റെ ഭാര്യ എപ്പോഴും ശരിയാണ് എന്നായിരുന്നു. അവർക്ക് നീട്ടിയും കുറുക്കിയും പറയാനുള്ളത് ഇത്രമാത്രമാണ്.’’ ശ്വേത ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബച്ചന്റെയും ജയയുടെയും പ്രണയകാലത്തെ മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് കുറിപ്പിനൊപ്പം ശ്വേത പങ്കുവച്ചത്. ചിത്രം നിമിഷനേരം കൊണ്ടുതന്നെ വൈറലായി. സെലിബ്രിറ്റികളും ആരാധകരും ആശംസകളും അഭിനന്ദനങ്ങളുമായി കമന്റിൽ നിറഞ്ഞു. ‘‘അവർ രണ്ടുപേരും എത്ര മനോഹരമായിരിക്കുന്നു’’ എന്നാണ് സംവിധായിക സോയ അക്തർ ചിത്രത്തിനടിയിൽ കുറിച്ചത്.  "നിങ്ങളുടെ മാതാപിതാക്കൾക്ക് 50-ആം വിവാഹവാര്‍ഷിക ആശംസകൾ" മഹീപ് കപൂർ എഴുതി. ‘‘വളരെ മധുരം, അഭിനന്ദനങ്ങൾ", മനോഹരമായിരിക്കുന്നു, ഇവരുടെ ബന്ധം ഇനിയും കാലങ്ങൾ പിന്നിടട്ടെ’’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

English Summary: Shweta Bachchan reveals the ‘secret to a long marriage’ on Amitabh Bachchan-Jaya Bachchan’s ‘golden’ marriage anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS