ആരാധകന്റെ രോ​ഗിയായ അമ്മയെ കാണാൻ ഓട്ടോയിലെത്തി സൂരി; വിഡിയോ

soori-fan-4
SHARE

ആരാധകന്റെ അമ്മയുടെ രോഗവിവരമന്വേഷിച്ച് അവരുടെ വീട്ടിലെത്തിയ തമിഴ് നടൻ സൂരിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോ​ഗവിവരം അറിയാനിടയായ താരം അവരെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരയിലെ ഭാ​ഗ്യനാഥപുരത്താണ് മഹാതീരനും കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ഒരു ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്. തീരന്റെ അമ്മയുടെ രോഗവിവരവും ചികിത്സയെക്കുറിച്ചും സൂരി ചോദിച്ചറിഞ്ഞു.

സ്വന്തം അമ്മയെപ്പോലെ കരുതി ആരാധകന്റെ അമ്മയെ കാണാൻ വന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും സൂരി പറഞ്ഞു. തുടർന്ന് ആരാധകനും കുടുംബത്തിനുമൊപ്പം ചിത്രവുമെടുത്തു. വന്ന അതേ ഓട്ടോയിൽത്തന്നെയാണ് സൂരി മടങ്ങിപ്പോയതും. സൂരിയുടെ എളിമയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

സൂരി വന്നതറിഞ്ഞ് ബന്ധുക്കളും അയൽക്കാരും ഉൾപ്പടെ നിരവധിപ്പേരാണ് വീട്ടിൽ ഒത്തുകൂടിയത്. തനിക്ക് ഒന്നുമില്ലാഞ്ഞിട്ടും അവർ തന്നെ സ്നേഹിക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുവെന്ന് സൂരി പറഞ്ഞു.

കോമഡി നടനായി തമിഴകത്തെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സൂരി. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായും അരങ്ങേറ്റം നടത്തി. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളിൽ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഉടൻ റിലീസാവും. 

English Summary: Soori' travels in an autorickshaw to meet his fan's ill mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS