ആ സ്പെഷൽ ദിനം വന്നെത്തി; വരനെ പരിചയപ്പെടുത്തി അമേയ മാത്യു

ameya-mathew-fiance-photo
SHARE

പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അമേയ മാത്യു. അമേയ വിവാഹിതയാകുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോതിരം കൈമാറുന്ന ചിത്രങ്ങൾ പങ്കുവച്ചെങ്കിലും പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിവസം വരനെ ആരാധകർക്കു പരിചയപ്പെടുത്തുകയാണ് അമേയ. ‘‘ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്.’’– എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.

ameya-mathew-kiran

പിറന്നാൾ ദിവസം വരനെ എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അമേയ പറയുന്നു. എന്നെ പൂർണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും അമേയ കുറിച്ചു. കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രിയതമൻ. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്.

‘അത്രയ്ക്ക് ലോക ചുന്ദരനാണോ, ഓരോ പ്രഹസനം’; വിമർശകന് അമേയയുടെ മറുപടി

കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്.

English Summary: Ameya Mathew introduces her fiance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS