മകൾ മഹാലക്ഷ്മിയെ കയ്യിൽ പിടിച്ച് നടന്നു നീങ്ങുന്ന കാവ്യ മാധവന്റെയും ദിലീപിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. തങ്ങളെ കണ്ട ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുത്തും കുശലം പറഞ്ഞുകൊണ്ടുമാണ് ഇരുവരും വിഡിയോയിൽ നിറയുന്നത്. അച്ഛനും അമ്മയും അവരുടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുമ്പോൾ പുഞ്ചിരിയോടെ അതിനു നിന്നുകൊടുക്കുന്ന മഹാലക്ഷ്മിയാണ് വിഡിയോയുടെ പ്രധാന ആകർഷണം.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിഡിയോയാണ് കാവ്യ–ദിലീപ് താരങ്ങളുടെ ഫാൻ പേജുകളിൽ പ്രചരിക്കുന്നത്. മീനാക്ഷിയുടെ അടുത്തേക്കാണോ മൂവരുടെയും യാത്രയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
English Summary: Dileep-Kavya's latest video with their baby girl