ADVERTISEMENT

കൊല്ലം സുധിയെക്കുറിച്ച് സഹപ്രവർത്തകനും ഹാസ്യകലാകാരനുമായ അസീസ് നെടുമങ്ങാട് പറയുന്ന വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ വേദന പടർത്തുന്നത്. പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നത്. കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ സുധി എങ്ങനെ അതിജീവിച്ചുവെന്നാണ് അസീസ് പറയുന്നത്.

 

‘‘എന്റെ ഗുരുവാണ് കൊല്ലം സുധി. സുധി അണ്ണന്‍ എത്രയോ വേദികളില്‍ ജഗദീഷിനെ അനുകരിച്ച് കയ്യടി വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സുരാജേട്ടന്റെ (സുരാജ് വെഞ്ഞാറമ്മൂട്) സീനിയറാണ് സുധിച്ചേട്ടന്‍. പുള്ളി വരാനായി സുരാജേട്ടന്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഈ മേഖലയിലേക്ക് വന്ന ആളാണ് അണ്ണൻ. 

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവാനായി ഞങ്ങളുടെ ബസ് കൂലിക്ക് കാശില്ലായിരുന്നു. തമ്പാനൂരില്‍ നില്‍ക്കുന്ന സമയത്ത് ഉപയോഗിച്ച ടയര്‍ കൊണ്ടുപോവുന്നൊരു ലോറി കണ്ടിരുന്നു. അതിലാണ് അന്ന് ഞങ്ങള്‍ കൊച്ചിയിലേക്ക് പോയത്. സുധിയണ്ണന്റെ മോനും അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വണ്ടിക്കകത്ത് ഇരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. മകനെ ക്ലീനറുടെ കൈയ്യില്‍ കൊടുത്ത് ഞാനും സുധിയണ്ണനും ടയറിന് മുകളിലായിരുന്നു ഇരുന്നത്. അന്നത്തെ ഷോയില്‍ ഞങ്ങള്‍ക്ക് ഫസ്റ്റ് കിട്ടിയിരുന്നു. 

 

സുധി അണ്ണന്‍ സ്റ്റേജില്‍ നില്‍ക്കുന്ന സമയത്ത് എന്നെ സ്‌കിറ്റില്‍ ചേര്‍ക്കില്ല. അത് പറഞ്ഞ് ഞാനൊരുപാട് വഴക്കിട്ടിട്ടുണ്ട്. മോനെ നോക്കാനായാണ് എന്നെ മാറ്റിനിര്‍ത്തുന്നതെന്ന് പിന്നെയാണ് പറഞ്ഞത്. കുഞ്ഞെന്നു പറഞ്ഞാൽ പൊടിക്കുഞ്ഞ്.

 

മോനെ എനിക്ക് വിശ്വസിച്ച് നിന്റെ കയ്യില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞത്. ഇടയ്‌ക്കെപ്പോഴോ ഞാനും സുധിച്ചേട്ടനും ഒന്നിച്ച് സ്‌റ്റേജില്‍ കയറേണ്ട അവസ്ഥ വന്നു. എടാ, മോനെ എവിടെയാണ് കിടത്തിയെന്ന് ചോദിച്ചപ്പോള്‍, അവനെ പുറകില്‍ കിടത്തിയെന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് വലുതായി അഞ്ച് വയസ്സുള്ളപ്പോൾ മോന്‍ കര്‍ട്ടന്‍ പിടിച്ച് നില്‍ക്കും. ഒരുമണിക്കുപോലും അവന്‍ ഉറങ്ങില്ല. പരിപാടി കഴിഞ്ഞ സമയത്ത് പോലും എനിക്ക് വീട്ടില്‍ പോവാന്‍ തോന്നാറില്ല. അത്രയിഷ്ടമാണ് സുധിച്ചേട്ടനെ.’’–അസീസ് പറയുന്നു.

 

English Summary: Azees Nedumangadu remembering Kollam Sudhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com