സുമലതയുടെ മകന്റെ വിവാഹത്തിൽ തിളങ്ങി ലിസിയും മേനകയും; വിഡിയോ

Mail This Article
അന്തരിച്ച കന്നഡ നടൻ അംബരീഷിന്റെയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി. അവിവ ബിദപ്പയാണ് വധു. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അംബരീഷിന്റെ അടുത്ത സുഹൃത്തായ രജനികാന്ത് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.




എൺപതുകളിലെ സൂപ്പർ നായികയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സൂപ്പർ താരങ്ങളും എത്തിയിരുന്നു. കോടികൾ ചെലവഴിച്ച വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.



കന്നഡ സൂപ്പർ താരം യഷ്, മോഹൻ ബാബു, കിച്ചാ സുദീപ്, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലേ തുടങ്ങിയവരും ചടങ്ങിൽ അതിഥികളായി.
സുഹാസിനി, ലിസി ലക്ഷ്മി, രാധിക, നദിയ മൊയ്തു, വാണി ഗണപതി, മേനക, അരുണ, സ്വപ്‌ന, മീന തുടങ്ങി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികമാരെല്ലാം ഒന്നിച്ചെത്തിയ ചടങ്ങ് കൂടിയായിരുന്നു അഭിഷേകിന്റെ വിവാഹം. 80 കളിലെ താരങ്ങളുടെ സമാഗമത്തിന് കൂടിയായിരുന്നു വിവാഹ വേദി സാക്ഷ്യം വഹിച്ചത്.
മാതാപിതാക്കളുടെ വഴിയേ അഭിഷേകും സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. ‘അമർ’ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്.
English Summary: Actor Abishek Ambareesh tied the knot with entrepreneur Aviva Bidapa in a grand ceremony.