ADVERTISEMENT

കുടുംബസമേതം ഒന്നിച്ചുനിൽക്കുന്ന മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചെത്തിയത്.

ഒരുമിച്ചുള്ള കുടുംബ ചിത്രം വൈറലായതോടെ, 35 വർഷം മുമ്പ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

mammootty-mohanlal
ചിത്രത്തിനു കടപ്പാട്: സീഷെൽസ് മീഡിയ ആൻഡ് ഇവന്റസ്

മോഹൻലാലിനെയും മമ്മൂട്ടിയെയും ഒറ്റ ഫ്രയിമിലാക്കി മലയാള സിനിമയിലെ പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂർ എടുത്ത ചിത്രങ്ങളും തരംഗമായി കഴിഞ്ഞു.

mammootty-mohanlal-3
ചിത്രങ്ങൾക്കു കടപ്പാട്: ജയപ്രകാശ് പയ്യന്നൂർ (instagram.com/jayaprakash_payyanur)
mammoott-mohanlal-4
ചിത്രങ്ങൾക്കു കടപ്പാട്: ജയപ്രകാശ് പയ്യന്നൂർ (instagram.com/jayaprakash_payyanur)

‘‘മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന യൂസഫലിക്കയുടെ സഹോദരൻ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ, സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു തന്നു. താങ്ക്സ് മമ്മുക്ക, ലാലേട്ടാ.’’–ജയപ്രകാശ് കുറിച്ചു.

താര സാന്നിധ്യം കൊണ്ട് മിന്നിത്തിളങ്ങിയ വിവാഹവേദിയായിരുന്നു ഇത്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.

English Summary: Mammootty and Mohanlal with family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com