ADVERTISEMENT

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ വൈറലായ യുവനടിയാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ്’ സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. വൈറലായ ഈ ഐഡിയയുടെ പിന്നിൽ താൻ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്. എന്നാൽ വിഡിയോ വൈറലായതോടെ സംവിധായകൻ ഒമർ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വിഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം.

 

omar-3

അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ് വിഡിയോയിൽ കാണാനാകുക. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ‘‘അഞ്ച് വർഷം ആയി. പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമർ പങ്കുവച്ചത്.

 

പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ‘ലൈവ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേളി ചോദിക്കുകയുണ്ടായി.

 

ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയർത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വിഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദ്യം. രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതും. 

English Summary: Omar Lulu against actress Priya Varrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com