മോഹൻലാലിന്റെയും ചാക്കോച്ചന്റെയും കൈപിടിച്ച് മഹാലക്ഷ്മി; വിഡിയോ

mohanlal-mahalakshmi-dileep
SHARE

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകളുമായി എത്തിയത്. പൂമ്പാറ്റയെപ്പോലെ അതിഥികൾക്കിടയിൽ പാറി നടക്കുന്ന മഹാലക്ഷ്മിയെ വിഡിയോയിൽ കാണാം. അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി വന്ന മഹാലക്ഷ്മി മോഹൻലാലിനും ചാക്കോച്ചനും കൈ കൊടുക്കുന്നതും വിഡിയോയുടെ ആകർഷണമാണ്.

മോഹൻലാലിനോടു കാവ്യ സംസാരിക്കുമ്പോൾ മഹാലക്ഷ്മി മറഞ്ഞുനിൽക്കുന്നതും തുടർന്ന് അദ്ദേഹം താരപുത്രിയെ കൗതുകത്തോടെ നോക്കുന്നതും വിഡി‌യോയില്‍ കാണാം. മറഞ്ഞു നിന്ന മഹാലക്ഷ്മിയെ അടുത്തേക്ക് വിളിക്കാൻ ദിലീപിനോട് മോഹൻലാൽ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെയാണ് മഹാലക്ഷ്മി അദ്ദേഹത്തിനു കൈ കൊടുക്കുന്നത്. മോഹൻലാലിനൊപ്പം സുഹൃത്ത് സമീർ ഹംസയും ഉണ്ടായിരുന്നു.

കുഞ്ഞുടുപ്പൊക്കെ ഇട്ട് മാലാഖക്കുഞ്ഞിനെപ്പോലെയുള്ള മഹാലക്ഷ്മി തന്നെയായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. മോഹൻലാലും മമ്മൂട്ടിയും ജയറാമും കുടുംബസമേതം പങ്കെടുത്ത വിവാഹച്ചടങ്ങുകളിൽ ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം ഉണ്ടായിരുന്നു. ഇതിനിടയിലാണ് താരങ്ങളെയെല്ലാം പാട്ടിലാക്കിക്കൊണ്ട് മഹാലക്ഷ്മി പാറി നടന്നത്.  

mohanlal-suchitra-3
sameer-hamsa-mohanlal

താരസാന്നിധ്യം കൊണ്ട് മിന്നിത്തിളങ്ങിയ വിവാഹം നടന്നത് ദുബായിലാണ്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.

English Summary: From Mammootty to Mohanlal, the stars at the grand Lulu wedding in Abu Dhabi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA