ഈ ചിത്രങ്ങൾ തമ്മിൽ 23 വർഷത്തെ വ്യത്യാസം; ലാലിനൊപ്പമുള്ള ഈ താരപുത്രനെ മനസ്സിലായോ?

salimkumar-son
ലാലിനൊപ്പം ചന്തു
SHARE

മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങി സലിംകുമാറിന്റെ മകൻ ചന്തു. ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ചന്തുവും എത്തുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കില്‍ സലിംകുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവായിരുന്നു. ഇതാദ്യമായാണ് ഒരുമുഴുനീള വേഷത്തിൽ ചന്തു എത്തുന്നത്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ഈ വിവരം ചന്തു പ്രേക്ഷകരുമായി പങ്കുവച്ചത്. 23 വർഷങ്ങൾക്കു മുൻപ് ലാലിനൊപ്പമുള്ള ചിത്രവും പിന്നീട് ഈയടുത്ത് പകർത്തിയ ചിത്രവും പങ്കുവച്ചായിരുന്നു ചന്തുവിന്റെ വികാരനിർഭരമായ കുറിപ്പ്.

salimkumar-lal

‘‘23 വർഷങ്ങൾക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു. ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു. 23 വർഷങ്ങൾക്ക് ശേഷം മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു.

ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം…അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു. അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി…! ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല.’’ ചന്തു കുറിച്ചു.

malik-salimkumar
‘മാലിക്’ സിനിമയിൽ ചന്തുവും സലിം കുമാറും

ജാനേമൻ എന്ന ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ഗണപതി, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS