ADVERTISEMENT

ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചലച്ചിത്രം ട്രാൻസ്ഫോമേഴ്‌സ് സീരീസിലെ ഏഴാമത് സിനിമ ട്രാൻസ്ഫോമേഴ്‌സ്: റൈസ് ഓഫ് ദd ബീസ്റ്റ്സ് ജൂൺ 9 നു റിലീസ് ചെയ്യുന്നു. ഇംഗ്ലിഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴി മാറ്റം നടത്തിയിട്ടുണ്ട്.  2ഡി, 3ഡി, 4ഡി, ഐമാക്സ് സൗകര്യങ്ങളിൽ പ്രേക്ഷകർക്ക് ഈ ചിത്രം ആസ്വദിക്കാം.

 

മാക്സിമൽസ്, ഓട്ടോ ബോട്സ്,'യൂനിക്രോൺ എന്നിവർ ഭൂമിക്കായി നടത്തുന്ന ഐതിഹാസികമായ പോരാട്ടമാണ് കഥാസാരം. ആന്റണി റാമോസ്, ഡൊമിനിക്‌ ഫിഷ്‌ബാക്ക്  തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്നു. സംവിധാനം സ്റ്റീവൻ കേപിൾ ജൂനിയർ. കഥ ജോബി ഹാരോൾഡ്‌. 

 

2021 ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനുകൾ പെറു, മോൺട്രിയൽ, ലോസ് ആൻജെൽസ്, ന്യൂയോർക്ക് എന്നിവിടങ്ങളാണ്. സിനിമയുടെ പ്രിമിയർ പ്രദർശനം മെയ് 27 ന് സിംഗപ്പൂരിൽ നടത്തുകയുണ്ടായി. 2018 ൽ പുറത്തു വന്ന ബംബിൾബിയാണ് ഈ സീരിസിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2007 ലാണ് ട്രാൻസ്ഫോമേഴ്‌സ് സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com