വിവാഹവാർഷികത്തിന് അളിയന്റെ സമ്മാനം; നയൻതാരയുടെ സഹോദരന് നന്ദി പറഞ്ഞ് വിഘ്നേഷ്

nayantara-vignesh-family
SHARE

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒന്നാം വിവാഹവാർഷിക ആശംസകൾ നേരുകയാണ് തമിഴ് സിനിമാ ലോകം. കൂട്ടുകാർ വിവാഹവാർഷികം ആശംസിക്കുമ്പോൾ, ഇന്നലെ വിവാഹം കഴിഞ്ഞതുപോലെ തോന്നുന്നുവെന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. ഈ വേളയിൽ‍ നയൻതാരയുടെ സഹോദരൻ ഇരുവർക്കും ഒരു സമ്മാനം അയച്ചിട്ടുണ്ട്. ‘ചാച്ചു’ എന്നാണ് വിഘ്നേഷ് അളിയനെ വിളിക്കുന്നത്. നയൻ‌താരയുടെ ഏക സഹോദരനാണ് ലെനു കുര്യൻ. തന്റെയും കുടുംബത്തിന്റെയും പേരിലാണ് അനുജത്തിക്കും അളിയനും ലെനു ആശംസയും സമ്മാനവും അയച്ചത്

‘‘പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ. ഈ ലോകത്തെ എല്ലാ സന്തോഷവും ഇരുവർക്കും നേരുന്നു. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ’’, എന്ന് ലെനു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഒപ്പം ഭാര്യയുടെയും മക്കളുടെയും പേരുകളുമുണ്ട്.

പൂക്കൾ കൊണ്ട് തീർത്ത ഒരു ട്രീയും സമ്മാനപ്പൊതിയും ഈ കുറിപ്പിനൊപ്പമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വിഘ്നേഷ് പ്രേക്ഷകരെ അറിയിച്ചത്.

vignesh-lenu-kurian

2022 ജൂണ്‍ 9 നായിരുന്നു ഇവരുടെ വിവാഹം. ചെന്നൈയിലെ ആഡംബര റിസോർട്ടിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ ഷാറുഖ് ഖാൻ, സ്റ്റൈൽ മന്നൻ രജനികാന്ത് എന്നിവരടക്കം പങ്കെടുത്തിരുന്നു.

വിവാഹത്തിനു കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ഇരട്ടക്കുട്ടികളായ ഉയിരും ഉലകവും വാടക ഗർഭധാരണം വഴി പിറന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്. ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. 

പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ ആണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.

English Summary: Vignesh Sivan thanks Nayanthara’s brother for his wedding anniversary gift 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS