ADVERTISEMENT

സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന പുതിയ ചിത്രത്തിന് കാസർകോട് തുടക്കം. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ, ടി.വി. രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‌സിനിമയുടെ പൂജയും സ്വിച്ചോൺ കർമവും കാസർകോട്, തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഹാളിൽ വച്ച് നടന്നു.

subeesh-lijin

 

കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ ചിത്രത്തിന്റെ സ്വിച്ചോൺ കർമം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആദ്യ ക്ലാപ്പടിച്ചു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ , കല്ല്യാശ്ശേരി എംഎൽഎ എം. വിജിൻ, പ്രമീള ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ടി.വി. രാജേഷ്, കെ.വി. സുധാകരൻ,റിജിൽ മാക്കുറ്റി, പി. സന്തോഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

lal-jose-subi
subeesh-lal

 

നർമത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരും അണിനിരക്കുന്നു. ഭവാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു.

subeesh-lal

 

നിസാം റാവുത്തർ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കല ഷാജി മുകുന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല യെല്ലൊ ടൂത്ത്സ്, എഡിറ്റർ ജിതിൻ ഡി.കെ.,ക്രിയേറ്റീവ് ഡയറക്ടർ രഘുരാമവർമ്മ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിതിൻ, അസോഷ്യേറ്റ് ഡയറക്ടർ അരുൺ പി.എസ്., അസിസ്റ്റന്റ് ഡയറക്ടർ ശ്യാം, അരുൺ, അഖിൽ, ഫിനാൻസ് കൺട്രോളർ രഞ്ജിത്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്‌ഷൻ മാനേജർ വിവേക്, പിആർഒ എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com