മനുഷ്യരേക്കാള്‍ സ്‌നേഹം ഇവർ തരും: ചിത്രങ്ങളുമായി അനുശ്രീ

Mail This Article
കുറച്ചുനാളുകൾക്കു മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ വൈകാരികമായ, വിഷാദം നിറഞ്ഞ കുറിപ്പുകൾ ചലച്ചിത്രതാരം അനുശ്രീ പങ്കുവച്ചത്. ഇപ്പോൾ രാമേശ്വരം യാത്രയ്ക്കിടെ നടി പങ്കുവച്ച ചിത്രങ്ങളും അടിക്കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. ഒരു കടയുടെ മുന്നിൽ ഇരിക്കുന്ന അനുശ്രീ തന്റെ അരികിെലത്തിയ പശുക്കൾക്കും നായ്ക്കൾക്കും ഭക്ഷണം നൽകുന്നത് ചിത്രങ്ങളിൽ കാണാം.

‘‘മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക. അവര്‍ അത് ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ചു നല്‍കും, ഒരു പക്ഷേ മനുഷ്യനേക്കാള്‍ അധികമായി,” ഇങ്ങനെയാണ് ചിത്രങ്ങള്‍ക്കൊപ്പം അനുശ്രീ കുറിച്ചത്.

‘‘എന്നും ഇതു പോലെ സന്തോഷമായിട്ട് ഇരിക്കട്ടെ’’, ‘‘സത്യമാണ്, മനുഷ്യരെക്കാള്‍ സ്‌നേഹം അവര്‍ക്കാണ്’’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ നിറയുന്നത്. രാമേശ്വരം യാത്രയുടെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥ’നിൽ അതിഥിവേഷത്തിലും നടി എത്തുന്നുണ്ട്.