ഇഷാന്റെ പിറന്നാൾ ആഘോഷമാക്കി ഉർവശി; വിഡിയോ കോളില്‍ കുഞ്ഞാറ്റയും
Mail This Article
മകൻ ഇഷാൻ പ്രജാപതിയുടെ ജന്മദിനം ആഘോഷമാക്കി ഉർവശിയും ഭർത്താവ് ശിവപ്രസാദും. ഇഷാന്റെ ഒൻപതാം ജന്മദിനമാണ് കുടുംബം ആഘോഷമാക്കി മാറ്റിയത്. കൂട്ടുകാർക്കൊപ്പം ലളിതവും കേമവുമായ പിറന്നാൾ ആഘോഷമാണ് നടന്നത്. കേക്കും മിഠായികളുമൊക്കെയായി കൂട്ടുകാരെത്തിയപ്പോൾ വിഡിയോ കോളിലൂടെ ചേച്ചി കുഞ്ഞാറ്റയും ആഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഉർവശി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
ഇഷാന്റെ ചേച്ചി കുഞ്ഞാറ്റ വിദേശത്താണ് ഇപ്പോഴുള്ളത്. ഉർവശിയുടെ ഫോണിൽ കുഞ്ഞാറ്റ തന്റെ പ്രിയപ്പെട്ട അനിയന് പിറന്നാൾ ആശംസകൾ നേരുന്നതും വിഡിയോയിൽ കാണാം. ചേച്ചിയെ ഫോണിലൂടെയാണ് കണ്ടതെങ്കിലും ഇഷാന്റെ മുഖത്ത് സന്തോഷം നിറയുന്നുണ്ടായിരുന്നു. കുഞ്ഞാറ്റ വിഡിയോ കോൾ ചെയ്യുന്ന ദൃശ്യം ഉർവശി ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.
ഉർവശിയുടെ വിഡിയോയുടെ താഴെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് ഇഷാന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.