ADVERTISEMENT

‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീലും സൂപ്പർതാരം പ്രഭാസും ഒന്നിക്കുന്ന ‘സലാർ’ സിനിമയുടെ റിലീസ് മാറ്റിവച്ചു. സലാര്‍ പാര്‍ട്ട് 1 : സീസ് ഫയര്‍ സെപ്റ്റംബര്‍ 28ന് റിലീസാകും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് തീയതി മാറ്റിയതായി നിർമാതാക്കൾ  ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം രണ്ട് ഭാഗങ്ങളിലാകും റിലീസിനെത്തുക. 

 

‘‘സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്‍റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി.’’–ഹോംബാലെ ഫിലിംസ് കുറിച്ചു.

 

കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മിച്ച ഹൊംബാലെ ഫിലിംസ് ആണ് ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ തിയറ്ററുകളിൽ എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT