ADVERTISEMENT

‘ലിയോ’ സെറ്റിൽ ഗൗതം മേനോനൊപ്പം നിൽക്കുന്ന ബാബു ആന്റണിയുടെയും മകൻ ആർതറിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. പൊലീസ് വേഷത്തിലാണ് ഗൗതം മേനോനെ ചിത്രത്തിൽ കാണാനാകുക. ഗൗതം പൊലീസുകാരനായി ലിയോയിലെത്തുമ്പോള്‍ വിജയ്‍യുടെ കഥാപാത്രം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

 

നേരത്തെ അർജുൻ സർജ, സഞ്ജയ് ദത്ത് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്കും ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ്‍ എത്തുന്നതെങ്കിലും ലോകേഷ് കനകരാജ് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

അര്‍ജുൻ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആന്റണി ദാസ് ആണ്.

 

ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. മിഷ്കിൻ, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്‍യ‍്‍ക്കും തൃഷയ്‍ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു.

 

ഒക്ടോബർ രണ്ടിന് ലിയോ ടീസർ എത്തുമെന്നും കേൾക്കുന്നു. ഒക്ടോബർ 19നാണ് സിനിമയുടെ റിലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT