ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്, ബോംബ് നിർവീര്യമായി: സെൽഫ് ട്രോളുമായി ധ്യാൻ

dhyan-nadhikalil
SHARE

‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരവെ നായകനായ ധ്യാൻ ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ‘‘ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിർവീര്യമായി’’ എന്നാണ് ധ്യാൻ ശ്രീനിവാസൻ പോസ്റ്റ് ചെയ്തത്. നിരവധി പ്രതികരണങ്ങളാണ് താരത്തിന്റെ ഈ സെൽഫ് ട്രോളിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

തുറന്ന് പറയാനുള്ള ആർജവം അത് ധ്യാനിന്റെ മാത്രം പ്ലസ്‌ പോയിന്റ് ആണെന്നായിരുന്നു ഒരു കമന്റ്. ധ്യാൻ ധ്യാനത്തിൽ നിന്ന് ഉണർന്നെന്നും വിജയപാതയിൽ തിരിച്ചെത്തിയെന്നുമൊക്കെ ആളുകൾ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS