വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. കൃതിക തന്നെയാണ് ക്യാബിൻ ക്രൂ ആയി ജോലിക്ക് പ്രവേശിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രമാണ് കൃതിക പങ്കുവച്ചത്. സൈക്കോളജി പഠനം പൂർത്തിയാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സൈക്കോളജി പഠനം പൂർത്തിയാക്കിയ താരം പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘വില്ലാളിവീരൻ’ എന്ന സിനിമയിൽ ബാലനടിയായാണ് 2014 ൽ കൃതിക അഭിനയരംഗത്ത് ചുവടുവയ്ക്കുന്നത്. അതിനുശേഷം 2018 ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ചു. ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗായിക കൂടിയായ കൃതിക മോഡലിങ് രംഗത്തും സജീവമാണ്. ‌

പഠനത്തിന് എന്നും മുൻഗണന കൊടുത്തിട്ടുള്ള താരം സൈക്കോളജി പഠനം പൂർത്തിയാക്കിയതിനു ശേഷം ക്യാബിൻ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. ഒടുവിൽ തന്റെ സ്വപ്ന ജോലി കരസ്ഥമാക്കിയ താരം ‘‘ഔദ്യോഗികമായി വിസ്താര ക്യാബിൻ ക്രൂ ആയിരിക്കുന്നു" എന്ന തലക്കെട്ടോടെയാണ് സഹപ്രവർത്തകരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ജോലിയോടൊപ്പം അഭിനയവും തുടരുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. എംടിയുടെ കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT