ADVERTISEMENT

‘മൈക്ക്’, ‘ഖൽബ്’ ഫെയിം രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ‘ഗോളം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും വൈക്കം ചെമ്പിലെ ഗ്രീൻ വില്ലയിൽ വച്ച് നിർവഹിച്ചു. ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ബ്ലെസ്സി, വിജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് നിർമാണം. 

golam-movie-2

 

സിദ്ദീഖ്, അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം  പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാര ജേതാവ്  മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. ഇരട്ടയിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ  ഛായാഗ്രഹണം നിർവഹിക്കുന്നു. 

 

സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ, പ്രൊഡക്‌ഷൻ കൺട്രോളർ ജിനു പി കെ, കലാ സംവിധാനം നിമേഷ് താനൂർ, മേക്കപ്പ് രഞ്ജിത്ത് മണാലിപറമ്പിൽ, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ് ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്. വൈക്കം, എറണാകുളം ഭാഗങ്ങളിലായി  ചിത്രീകരണം പൂർത്തിയാകുന്ന ‘ഗോളം’ ജനുവരി 26 ന് തിയറ്ററുകളിലെത്തും. പിആർഒ എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com