ക്രിക്ക്റ്റ് ലോകകപ്പ്; ഇന്ത്യൻ ടീമിന് ആശംസകളുമായി ‘സൂപ്പർ വുമൻസ് കപ്പ്’ ടൂര്‍ണമെന്റ്
Mail This Article
അടുത്ത മാസം നടക്കുന്ന ലോകകപ്പിനൊരുങ്ങുന്ന ക്രിക്കറ്റ് ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വനിതാ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ‘ചാവേർ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തുന്ന ടൂർണമെന്റ് സെപ്റ്റംബർ 25 നും 26 നും എറണാകുളം പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിലാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് പ്രമോഷന്റെ ഭാഗമായി വനിതാ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്.
വിജയികൾക്ക് 25,000 രൂപ സമ്മാനവും ചാവേർ സിനിമയിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, ടിനു പാപ്പച്ചൻ, അരുൺ നാരായണൻ എന്നിവർക്കൊപ്പം സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
എട്ടു കളിക്കാർ വീതമുള്ള എട്ടു വനിതാ ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. എട്ട് ഓവറാണ് മത്സരം. ഫൈനൽ വിജയികൾക്കാണ് ചാവേർ ടീമുമായി മത്സരിക്കാൻ അവസരം ലഭിക്കുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 25000 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 15,000 രൂപ മൂന്നും നാലും സ്ഥാനം ലഭിക്കുന്നവർക്ക് 8,000 രൂപ വീതവും വുമൺ ഓഫ് ദ് സീരീസിനും എന്റർടെയ്നിങ് പ്ലെയറിനും പ്രത്യേക ട്രോഫിയും ലഭിക്കും. ഓരോ ടീമിനും 10,000 രൂപ വീതം ബാറ്റയുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8129872024