ADVERTISEMENT

മകൾ അവന്തിക (പാപ്പു)യുടെ പിറന്നാൾ ദിനം വികാരനിർഭരമായ വിഡിയോ പങ്കുവച്ച് നടൻ ബാല. മകളുടെ പിറന്നാൾ ദിവസം തന്നെ ആരും വിളിക്കാത്തതിലുള്ള വിഷമമാണ് നടൻ വിഡിയോയിലൂടെ പങ്കുവച്ചത്. ആരൊക്കെ മറന്നാലും പാപ്പുവിന് കൂട്ടായി അച്ഛനുണ്ടാകുമെന്നും സ്നേഹം മാത്രമാണ് മകളോടുള്ളതെന്നും ബാല പറയുന്നു.

 

‘‘എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബർത്ത്‌ഡേ പാപ്പു. നീ എന്റെയടുക്കൽ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ സ്പെഷൽ ഡേ നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല. നിനക്ക് ഞാൻ ഉണ്ട് പാപ്പു. ഡാഡി ഉണ്ട്.’’–വിഡിയോയുടെ അടിക്കുറിപ്പായി ബാല കുറിച്ചു.

 

‘‘ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, അത് കഴിഞ്ഞാലും ശരി  ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. കുറച്ചുകഴിഞ്ഞാൽ ഓർമകൾ മാറിവരും അതാണ് ജീവിതം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എന്റെ മകൾ. എന്റെ മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. എന്നെ സ്നേഹിക്കുന്നവർ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഞാൻ സഹായിച്ചവർ ഒരുപാട് പേര്, എന്റെ വീട്ടിലെ ആളുകൾ ആരെങ്കിലും ഒരാൾക്ക് എന്നെ വിളിക്കാമായിരുന്നില്ലേ, ഇത്രയും നേരം കാത്തിരുന്നു. ഹാപ്പി ബർത്ത് ഡേ പാപ്പു, എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. 

 

ഞാൻ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല. എത്ര അഭിമുഖങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്, അവർ പോലും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എന്റെ സ്വന്തം മകൾക്ക് അച്ഛനില്ലേ, ഒരുത്തൻ എങ്കിലും എന്നെ വിളിച്ചോ, ആർക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. എല്ലാവരും മറന്നു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ... പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്. ഹാപ്പി ബർത്ത് ഡേ പാപ്പു.’’– മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കുവച്ച വിഡിയോയിൽ ബാല പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT