‘അളിയാ’ എന്നു വിളിച്ച് കാളിദാസ്; മാളവികയുടെ സന്തോഷത്തിൽ പങ്കുചേർന്ന് കുടുംബവും
Mail This Article
ജയറാമിന്റെ മകൾ മാളവിക ജയറാം പ്രണയത്തിലാണെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ മാളവിക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഇതിന് ആധാരം. അതിനിടെയാണ് പുതിയൊരു പോസ്റ്റുമായി മാളവിക എത്തുന്നത്. നേരത്തെ രണ്ട് കൈകൾ ചേർത്തുവച്ചൊരു ചിത്രമാണ് പങ്കുവച്ചതെങ്കിൽ പുതിയ ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയെയാണ് പുതിയ ചിത്രത്തിൽ കാണാനാകുന്നത്.
ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിക്കുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവിക. അവധിക്കാല യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും മാളവിക പങ്കുവയ്ക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന ഒരു യുവാവിനെയും കാണാം. അവസാനത്തെ പടത്തിൽ ഉള്ളത് ആരാണ്? എന്നാണ് ആരാധകർ മാളവികയോട് അന്വേഷിക്കുന്നത്.
അതേസമയം, ഈ പോസ്റ്റിന് താഴെ കാളിദാസ് പങ്കുവച്ച കമന്റും ‘പ്രണയവാർത്തകൾക്കു’ ചൂടുകൂട്ടി. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതോടൊപ്പം ഹൃദയത്തിന്റെ സ്മൈലിയും ചേർത്തിട്ടുണ്ട്. കാളിദാസിന്റെ പ്രണയിനി തരിണിയും ഹൃദയത്തിന്റെ സ്മൈലികൾ പങ്കുവെച്ചിട്ടുണ്ട്. ഈ താര കുടുംബത്തിൽ ഉടനൊരു വിവാഹം ഉണ്ടാകുമെന്നാണ് ആരാധകരും അടക്കം പറയുന്നത്.
അതേസമയം അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. ഇതോടെ താരപുത്രി അധികം വൈകാതെ സിനിമയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3 ലക്ഷം ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വിഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്.