ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

Mail This Article
മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാർത്ത പങ്കുവച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എന്‍ട്രി. രാജമൗലി ചിത്രമായ ആർആർആറും നിർമാതാക്കൾ സ്വന്തം നിലയിൽ ഓസ്കർ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടർന്ന് നോമിനേഷനിൽ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ‘ആർആർആർ’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കർ പുരസ്കാരവും ‘ആർആർആർ’ നേടി.
2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. cടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read more at: കാലാവസ്ഥ വ്യതിയാനം എന്ന തീം; എന്തുകൊണ്ട് ‘2018’ ഓസ്കറിന്; ഗിരിഷ് കാസറവള്ളി പറയുന്നു
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ. ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
English Summary: '2018- Everyone Is A Hero' India's official entry for Oscars 2024