വള്ളസദ്യയില്‍ പങ്കെടുത്ത് ദിലീപ്; ഒപ്പം നടി പ്രേമി വിശ്വനാഥും; വിഡിയോ

Mail This Article
വഴിപാട് നേര്‍ന്ന ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുത്ത് നടന്‍ ദിലീപ്. പള്ളിയോടങ്ങളുടെ യാത്രയിലും ദിലീപ് പങ്കെടുത്തു. നടന്‍ എത്തിയതറിഞ്ഞ് ഒട്ടേറെ ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു വള്ളസദ്യയുടെ ആദ്യ ചടങ്ങുമുതല്‍ ദിലീപ് പങ്കെടുത്തു. രാവിലെ ആനക്കൊട്ടിലില്‍ നിലവിളക്ക് തെളിയിച്ചു. ഉച്ചയോടെ പള്ളിയോടത്തില്‍ കയറി ക്ഷേത്രത്തിന്‍റെ വടക്കേ കടവില്‍ അടുത്തു.
ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപിന്‍റെ വഴിപാട് വള്ളസദ്യ. വടക്കേ കടവില്‍ പള്ളിയോടത്തിന്‍റെ തുഴച്ചില്‍ക്കാര്‍ക്കും കരക്കാര്‍ക്കും സ്വീകരണം. വഞ്ചിപ്പാട്ട് പാടി ക്ഷേത്ര നടയിലെത്തി. തുടര്‍ന്ന് ഉൗട്ടുപുരയില്‍ നിലവിളക്ക് കൊളുത്തി ഇലയിട്ട് ആദ്യം ഭഗവാനെ സങ്കല്‍പിച്ച് സദ്യ വിളമ്പി. പള്ളിയോട പ്രതിനിധിക്ക് തുളസിമാല ചാര്‍ത്തി. തുഴച്ചില്‍ക്കാര്‍ ഇലയില്‍ സദ്യവിളമ്പി. വള്ളസദ്യയുണ്ട് ആറന്‍മുള ഭഗവാനെ തൊഴുത് മനസ് നിറഞ്ഞെന്ന് ദിലീപ് പറഞ്ഞു.
അടുത്ത സുഹൃത്തായ ശരത്തിനും മറ്റുള്ളവർക്കുമൊപ്പമാണ് ദിലീപ് ക്ഷേത്രത്തിൽ എത്തിയത്. വള്ളസദ്യയിൽ പങ്കെടുക്കുന്ന നടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടി പ്രേമി വിശ്വനാഥിനെയും ദിലീപിനൊപ്പം വിഡിയോയില്‍ കാരണം. പ്രശസ്ത ജ്യോത്സ്യനാണ് പ്രേമിയുടെ ഭർത്താവ് വിനീത്. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് പ്രേമി.
അതേ സമയം ബിഗ് ബജറ്റ് ചിത്രമായ ‘ബാന്ദ്ര’യാണ് ദിലീപിന്റെ പുതിയ റിലീസ്. രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. തമന്നയാണ് നായിക.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’യാണ് മറ്റൊരു പ്രോജക്ട്. 1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവമാകും പ്രമേയം.