2070ൽ നടക്കുന്ന കഥ; ടൈഗർ ഷ്റോഫിന്റെ ‘ഗണപത്’ ടീസർ

Mail This Article
×
ടൈഗർ ഷ്റോഫിനെ നായകനാക്കി വികാസ് ബാൽ ഒരുക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ഗണപത് ടീസർ എത്തി. 2070 ഭാവിയിൽ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയുെട പ്രമേയം. ക്രിതി സനോൺ നായികയാകുന്നു. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
മലയാളി നടൻ റഹ്മാൻ ഈ സിനിമയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നു. നടി ശ്രുതി മേനോനും സിനിമയുടെ ഭാഗമാണ്. ജമീല്‍ ഖാൻ, സിയാദ് ബക്രി, ഗിരിഷ് കുൽക്കർണി എന്നിവരാണ് മറ്റ് താരങ്ങൾ.
200 കോടിയാണ് ബജറ്റ്. പാൻ ഇന്ത്യൻ റിലീസായി അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തും. ഒക്ടോബർ 20നാണ് റിലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.