ADVERTISEMENT

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന തിറയാട്ടം സിനിമയുടെ ട്രെയിലർ എത്തി. വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിന്റെ അനുഭവകഥയാണ് തിറയാട്ടം. ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ.ആർ. ആണ് ചിത്രം നിർമിക്കുന്നത്.

 

നിപ്പ എന്ന ചിത്രത്തിന് ശേഷം ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്. താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടം. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയന്റെ കഥ മലയാളത്തിൽ ആദ്യമായാണ് ചലച്ചിത്രമാകുന്നതെന്ന് അണിയറക്കാർ പറഞ്ഞു.

 

രചന, സംവിധാനം: സജീവ് കിളികുലം, കോ. പ്രൊഡ്യൂസർ: വിനീത തുറവൂർ, ക്യാമറ: പ്രശാന്ത് മാധവ്, എഡിറ്റർ: രതീഷ് രാജ്, ഗാനങ്ങൾ: സജീവ് കിളികുലം, നിഥിൻ കെ ചെറിയാൻ, സംഗീതം: സജീവ് കിളികുലം, എബിൻ പള്ളിച്ചൻ (മഴമുകിൽ) ആലാപനം: മധു ബാലകൃഷ്ണൻ, നിത്യാമാമ്മൻ, റീജ, രേണു ചന്ദ്ര, സൗണ്ട് എഡിറ്റിംഗ് സൂപ്പർവൈസിംഗ്: രങ്ക നാഥ് രവി, സൗണ്ട് ഡിസൈൻ: വൈശാഖ് ശോഭൻ, പശ്ചാത്തല സംഗീതം: എബിൻ പള്ളിച്ചൻ, ഓർക്കസ്ട്രേഷൻ: കമറുദീൻ കീച്ചേരി, എഫക്റ്റസ്: ഹെപ്റ്റ, കല: വിനീഷ് കൂത്തുപറമ്പ്, സംഘട്ടനം: ബ്രൂസ്ലി രാജേഷ്, നൃത്തം: അസ്നീഷ്, മേക്കപ്പ്: ധർമ്മൻ പാമ്പാടി, പ്രജി കൂത്തുപറമ്പ്, വസ്ത്രാലങ്കാരം: സുരേഷ്, വാസു വാണിയംകുളം, പ്രൊഡക്ഷൻ കൺട്രോളർ: അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ: പ്രമോദ് പയ്യോളി, അസിസ്റ്റൻ്റ് ഡയറക്ടർ: വിജയകൃഷ്ണ, ടോണി, ധനീഷ് വയലാർ, മാനേജേഴ്സ്: ഷാനവാസ്, പ്യാരിലാൽ, അസോസിയേറ്റ് ക്യാമറ- സ്റ്റിൽ: അജിത്ത് മൈത്രേയൻ, ഡിസൈൻ: മനു ഡാവിഞ്ചി, സ്റ്റുഡിയോ: ലാൽ മീഡിയ, പിആർഒ: അയ്മനം സാജൻ.

 

ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം ടി, നാദം മുരളി, ശിവദാസൻ മട്ടന്നൂർ, ദീപക് ധർമ്മടം, രാജേന്ദ്രൻ തയാട്ട്, അജയഘോഷ്, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി, പ്രമോദ്, സജിത്ത് ഇന്ദ്രനീലം,  ബാബു കൊരട്ടി, ബാബു മുനിയറ,അജിത്ത് പിണറായി, രവി ചീരാറ്റ,വിജേഷ് മുഹമ്മ, രതീഷ് പാനൂർ, സുൽഫിയ,കൃഷ്ണ, ശ്രീകീർത്തി, ഗീത, ഐശ്വര്യ ,ഗ്രീഷ്മ ,മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com