ADVERTISEMENT

ഗദ്ദർ 2വിന്റെ വമ്പൻ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോൾ. ആമിര്‍ ഖാൻ ആണ് നിര്‍മാണം. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാഹോർ, 1947’ എന്നാണ്. ആമിർ ഖാൻ പ്രൊഡക്‌ഷൻസ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രം കൂടിയാണിത്.

 

ഗായൽ, ഡാമിനി, ഘാതക് തുടങ്ങിയ സൂപ്പർ ഹിറ്റുകളൊരുക്കിയ രാജ്കുമാർ സന്തോഷി–സണ്ണി ഡിയോൾ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ ആരാധകരും വലിയ പ്രതീക്ഷയിലാണ്. അതേസമയം ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകരുടെ സംശയം. സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിരിക്കുന്ന ആമിർ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നവും ഏറെ.

 

‘‘രാജ് കുമാർ സന്തോഷി സംവിധാനം ചെയ്‌ത് സണ്ണി ഡിയോൾ അഭിനയിക്കുന്ന ഞങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിൽ ഞാനും എകെപിയിലെ മുഴുവൻ ടീമും വളരെ ആവേശത്തിലും സന്തോഷത്തിലുമാണ്. ലാഹോർ, 1947 എന്നാണ് സിനിമയുടെ പേര്. അപാരമായ കഴിവുള്ള സണ്ണിയും എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളുമായ രാജ് സന്തോഷിയുമായും കൈകോർക്കാൻ സാധിച്ചതിലും സന്തോഷം.’’–ആമിർ ഖാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT