ADVERTISEMENT

‘കണ്ണൂർ സ്ക്വാഡിന്റെ’ സംവിധായകൻ റോബിയുടെയും തിരക്കഥാകൃത്തായ റോണിയുടെ അച്ഛൻ താവൂസ് രാജനെ ഓർത്തെടുത്ത് വി.കെ. ശ്രീരാമൻ. സ്വന്തമായി നിർമിച്ച സിനിമ കൊണ്ട് സകലതും കൈവിട്ടുപോയിട്ടും മക്കളുടെ സിനിമയ്ക്ക് ഊർജമായി നിന്നത് രാജൻ തന്നെയായിരുന്നുവെന്ന് ശ്രീരാമൻ പറയുന്നു.

 

‘‘1989 ലാണ് ലോഹിതദാസ് എഴുതി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന ചിത്രം പുറത്തു വരുന്നത്. അക്കാലത്ത് മമ്മൂട്ടി ഇടവിട്ട് വെറ്റില മുറുക്കുകയും ജോൺ പ്ലെയർ, ദിനേഷ് എന്നിവ ഇടവിട്ട് പുകക്കുകയും പട്ടണംമൂക്കുപൊടി വലിക്കുകയും ചെയ്തിരുന്നു. നല്ല സിനിമയായിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തിന് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ബെസ്റ്റ് ആക്റ്റർക്കു കിട്ടി. പടം പക്ഷേ, വേണ്ടപോലെ ഓടിയില്ല. നിർമാതാവായ താവൂസ് രാജൻ, സഹായിയായ ഗായകൻ കെ.സി. വർഗീസ് എന്നിവർ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു.

 

ഭാര്യയും മക്കളുമൊഴിച്ച് രാജന്റെ സർവതും ആ മഹായാനത്തിൽ കുത്തിയൊലിച്ചു പോവുകയാണുണ്ടായത്. വെറും കയ്യോടെ, ഖിന്നനായി ആ കുന്നംകുളത്തുകാരൻ നാടുവിടുന്നു.

രാജന്റെ താവൂസ് സിനിമാ തിയറ്റർ ഇപ്പോഴും ആ ചരിത്ര ദുരന്തത്തിന്റെ സാക്ഷിയായി ശ്മശാന ഗോപുരം പോലെ കുന്നംകുളത്തുണ്ട്. മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞു പോയി. ഇപ്പോൾ രണ്ടു ദിവസമായി കുന്നംകുളത്തുകാർ അടക്കം പറയുന്നുണ്ട്. 'ഡാ, ഈ കണ്ണൂർസ്ക്വാഡ് മ്മടെ താവൂസ് രാജന്റെ പിള്ളേരടെ സിൽമ്യാ ത്രെ! അടിപൊളി പടാത്രെ!'

 

രാജൻ തന്നെയാണ് കണ്ണൂർ സ്ക്വാഡിന്റെ ഊർജ്ജമായി റോണിക്കും റോബിക്കും പിന്നിലുള്ളത്. മമ്മൂട്ടി തന്നെയാണ് നായകൻ. അതെ ! ഒരു മഹായാനം പൂർത്തിയാവുകയാണ്. മമ്മൂട്ടിക്കും രാജനും മക്കൾക്കും മറ്റെല്ലാർക്കും ബിഗ് സല്യൂട്ട്. 

 

ചിത്രത്തിൽ താവൂസ് രാജനും മക്കളായ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബിയും തിരക്കഥ എഴുതിയ റോണിയും.’’–വി.കെ. ശ്രീരാമൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT