ADVERTISEMENT

അശ്ലീല ചിത്രങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ജയിലിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇനി സിനിമയിലെ നായകൻ. തന്റെ സ്വന്തം ജീവിതമാണ് കുന്ദ്ര സിനിമായാക്കിയത്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്.

ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാൻ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്കരിച്ചിരിക്കുന്നതെന്നും കുന്ദ്ര പറയുന്നു.

ഷാനവാസ് അലിയാണ് സംവിധാനം. കഥ രാജ് കുന്ദ്ര. തിരക്കഥ  വിക്രം ഭാട്ടി.

അശ്ലീലചിത്രങ്ങൾ നിർമിക്കുകയും അവ വിവിധ സൈറ്റുകളിൽ വിതരണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ബിസിനസ്മാനായ രാജ് കുന്ദ്ര നടി ശിൽപ ഷെട്ടിയുടെ ഭർത്താവാണ്.

English Summary:

UT 69 trailer: Raj Kundra stars in his own biopic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com