ADVERTISEMENT

ഫഹദ് ഫാസിലിന്റെ കുടുംബത്തിനൊപ്പം നസ്രിയ പങ്കുവച്ച മനോഹരമായ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഫാസിൽ എന്ന സംവിധായകന്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ഈ സകുടുംബ ചിത്രത്തിൽ കാണാം. 

ഫാസിലിനൊപ്പം മകൻ ഫഹദ് ഫാസിൽ, മരുമകൾ നസ്രിയ, മകനും നടനുമായ ഫർഹാൻ ഫാസിൽ എന്നീ മൂന്നീ സെലബ്രിറ്റികളാണ് ഈ ചിത്രത്തിന്റെ ശ്രദ്ധ കവരുന്നത്. ഫഹദിനും ഫർഹാനുമൊപ്പം സഹോദരിമാരായ അഹമ്മദയും ഫാത്തിമയും അവരുടെ ഭർത്താക്കന്മാരും മക്കളും ചിത്രത്തിലുണ്ട്.

‘പുഷ്പ 2’, ആവേശം, തലൈവർ 170 എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നസ്രിയയും ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമാകുകയാണ്. സൂരരൈ പോട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്കരയുടെ പുതിയ സിനിമയിൽ സൂര്യയ്ക്കും ദുൽഖർ സൽമാനുമൊപ്പം നസ്രിയയും പ്രധാന വേഷത്തിലെത്തുന്നു. ഒൻപത് വർഷത്തിനുശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

English Summary:

Nazriya Nazim drops beautiful photo with Fahadh family

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com