ആസ്വാദക മനം കവർന്ന ആട്ടത്തിന്റെ പുനർപ്രദർശനം ചൊവ്വാഴ്ച
Mail This Article
×
മേളയിൽ പ്രേക്ഷക പ്രശംസ നേടിയ ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിം ആട്ടം ചൊവ്വാഴ്ച വീണ്ടും പ്രദർശിപ്പിക്കും. കലാഭവനിൽ 3.15 നാണ് പ്രദർശനം. 12 യുവാക്കളും ഒരു യുവതിയും ഉൾപ്പെടുന്ന അരങ്ങ് എന്ന തിയേറ്റർ ഗ്രൂപ്പിന്റെ പശ്ചാത്തലത്തിൽ മനസുകളുടെ കാപട്യം വെളിപ്പെടുത്തുന്ന ചിത്രമാണ് ആട്ടം.
വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്ന ആട്ടത്തിന് ലോസാഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്.
English Summary:
Aattam Movie Special Show
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.