20 സിനിമകളുടെ അവസാന പ്രദർശനം
Mail This Article
ഓസ്‌കർ എൻട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദ് എൻഡ് ഓഫ് ദി വേൾഡ് ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനം ചൊവ്വാഴ്ച നടക്കും. മരിന വ്രോദയുടെ സ്റ്റെപ്‌നെ, നിക്കോളാജ് ആർസെലിന്റെ ദ് പ്രോമിസ്ഡ് ലാൻഡ്, കാമില റോഡ്രിഗ്വസ് ട്രിയാനയുടെ ദ് സോങ് ഓഫ് ദി ഔറികാൻരി, ഗാബർ റെയ്‌സിന്റെ എക്സ്പ്ലനേഷൻ ഫോർ എവരിതിങ്, ഏഞ്ചല ഷാനെലെക്കിന്റെ മ്യൂസിക്ക് പീറ്റർ വാക്ലാവിന്റെ 'ദ് ബൊഹീമിയൻ', അദുര ഒനാഷിലേയുടെ ഗേൾ ജോലിസ്ഥലത്തെ ചൂഷണം ചർച്ച ചെയ്യുന്ന ഡാർക്ക് കോമഡി ചിത്രം 'ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്'.
കൺട്രി ഫോക്കസ് വിഭാഗത്തിലെ ദ മേജർ, ജോർജ് ലൂയിസ് സാഞ്ചസിന്റെ ക്യൂബ ലിബ്രെ! , അലജാൻഡ്രോ ഗില്ലിന്റെ ഇന്നസെൻസ് , ഇസബെൽ ഹെർഗ്യൂറ സംവിധാനം ചെയ്ത ആനിമേഷൻ ചിത്രം സുൽത്താനാസ് ഡ്രീം, ക്രിസ്റ്റോഫ് സാനുസിയുടെ ,ദ ഇയർ ഓഫ് ദി ക്വയറ്റ് സൺ, സ്പൈറൽ, പെർഫെക്റ്റ് നമ്പർ ,ദി ഗറില്ല ഫൈറ്റർ, ഐഎഫ്‌കെ ജൂറി റീത്ത അസെവേദോ ഗോമസ് സംവിധാനം ചെയ്ത ദ പോർച്ചുഗീസ് വുമൺ, ഹോമേജ് വിഭാഗത്തിലുള്ള ടെറൻസ് ഡേവിസിന്റെ ഡിസ്റ്റന്റ് വോയ്സസ് സ്റ്റിൽ ലിവ്സ് , കാർലോസ് സൗറയുടെ കസിൻ ആഞ്ചെലിക്ക , ഇബ്രാഹിം ഗൊലെസ്റ്റന്റെ ബ്രിക്ക് ആൻഡ് മിറർ എന്നി ചിത്രങ്ങളുടെ ഏക പ്രദർശനവും ഇന്നാണ്.
മേളയിൽ മാംഗോസ്റ്റീൻ ക്ലബ്
രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പാട്ടിന്റെ പാലാഴി തീർക്കാൻ പ്രമുഖ ഇൻഡി മ്യൂസിക് ബാൻഡ് മാംഗോസ്റ്റീൻ ക്ലബ് എത്തും. വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. കാതലോരം, ക്രിക്കറ്റ് പാട്ട്, തോണിപ്പാട്ട് തുടങ്ങിയ ആൽബങ്ങളിലൂടെയാണ് മാംഗോസ്റ്റീൻ ക്ലബ് പ്രശസ്തരായത്.