ക്വിയർ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറണം: ജിയോ ബേബി
Mail This Article
ക്വിയർ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായ ടാഗോർ തിയേറ്ററിൽ നടന്ന മീറ്റ് ദ ഡയറക്ടറിൽ അദ്ദേഹം പറഞ്ഞു .
സിനിമയെ സാംസ്കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയൻ നിർമാതാവ് ഇനാൻ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവർത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്കാരിക പൈതൃകം അതിർത്തികൾക്കതീതമായി ഉയർത്തിക്കാട്ടാനായതായി അദ്ദേഹം പറഞ്ഞു . മുഖ്യധാര ചിത്രങ്ങൾക്ക് മെക്സിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മെക്സിക്കൻ സംവിധായകൻ ഡീഗോ ഡെൽ റിയോ പറഞ്ഞു.
സംവിധായകൻ ഫാസിൽ റസാഖ്, റിനോഷൻ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.