ബിക്കിനിയിൽ ഗ്ലാമറസ്സായി ദുഷാര വിജയൻ

Mail This Article
നാടൻ കഥാപാത്രങ്ങളിലെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ ദുഷാര വിജയന്റെ ഗ്ലാമർ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അതീവ ഗ്ലാമറസ്സായ ബിക്കിനി ചിത്രങ്ങളാണ് പുതുവർഷം നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
2019ൽ ബോധൈ യേറി ബുദ്ധി മാരി എന്ന സിനിമയിലൂടെയാണ് ദുഷാരയുടെ അരങ്ങേറ്റം. പാ. രഞ്ജിത്ത് ചിത്രം സർപാട്ട പരമ്പരൈയിലെ കഥാപാത്രം ദുഷാരയുടെ കരിയറിൽ വഴിത്തിരിവായി. ആര്യയുടെ ഭാര്യയായാണ് ചിത്രത്തിൽ ദുഷാര എത്തിയത്.
എക്സ് പ്ലാറ്റ്ഫോമിലെ നടിയുടെ ഒരു ചിത്രം കണ്ടിട്ടാണ് ഈ സിനിമയിലെ ഓഡിഷനിലേക്ക് പാ. രഞ്ജിത്ത് വിളിക്കുന്നത്. 20 മിനിറ്റ് നീണ്ടു നിന്ന ഓഡിഷനിൽ അവസാന ഘട്ടത്തിലാണ് ദുഷാരയ്ക്കു നറുക്കു വീഴുന്നത്.
പിന്നീട് പാ.രഞ്ജിത്തിന്റെ തന്നെ നച്ചത്തിരം നഗർഗിരത് എന്ന സിനിമയിൽ കാളിദാസ് ജയറാമിന്റെ നായികയായെത്തി. അർജുന്‍ ദാസ് നായകനായെത്തിയ അനീതിയാണ് കഴിഞ്ഞ വർഷം ദുഷാരയുടേതായി ഇറങ്ങിയ സിനിമ.

രജനികാന്തിന്റെ വേട്ടയ്യൻ എന്ന സിനിമയിലും പ്രധാന വേഷത്തിൽ ദുഷാര എത്തുന്നുണ്ട്. ധനുഷിന്റെ അൻപതാം സിനിമയാണ് മറ്റൊരു പുതിയ പ്രോജക്ട്.