ADVERTISEMENT

‘ഭ്രമയുഗം’ ട്രെയിലർ കണ്ട ശേഷം സംവിധായകൻ ലിങ്കുസ്വാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്തത കൊണ്ടുവരാൻ മമ്മൂട്ടിക്കു മാത്രം എങ്ങനെ സാധിക്കുന്നുവെന്ന് ലിങ്കുസ്വാമി ചോദിക്കുന്നു. ഭ്രമയുഗം കാണാൻ താൻ അക്ഷമയോടെ കാത്തിരിക്കുയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ കുറിച്ചു.

‘‘ഇത്രയധികം സിനിമകൾ ചെയ്തിട്ടും വരുന്ന ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്ത കൊണ്ടുവരാൻ മമ്മൂട്ടി സാറിന് എങ്ങനെ കഴിയുന്നു. അത് ഓർക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നു. ഈ സിനിമയിലൂടെയും അദ്ദേഹം സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ‘ഭ്രമയുഗം’ മികച്ചതായി തോന്നുന്നു സർ.’’
 

‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തമിഴിൽ കരിയറിനു തുടക്കമിട്ട സംവിധായകനാണ് എൻ. ലിങ്കുസ്വാമി. റൺ, സണ്ടക്കോഴി, പയ്യാ, വേട്ടൈ തുടങ്ങി ഹിറ്റുകളുടെ നിരതന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. തിരുപ്പതി ബ്രദേഴ്സ് എന്ന ബാനറിൽ ഗോലി സോഡ, ചതുരംഗവേട്ടൈ പോലുള്ള മികച്ച ചിത്രങ്ങൾ നിർമിച്ച് ഒട്ടേറെ തുമുഖ സംവിധായകർക്കും വഴിയൊരുക്കി.

അതേസമയം ‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും. 300ൽപരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. ഫെബ്രുവരി 15 ആണ് റിലീസ് തിയതി.

English Summary:

Lingusamy Praises Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com