ADVERTISEMENT

‘നന്ദനം’ സിനിമയിലെ ബാലാമണിയുടെ പ്രശസ്ത ഡയലോഗ് ഏറ്റു പറഞ്ഞ് നടി നവ്യ നായർ. നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് പറയാമോ എന്ന ആവശ്യം ഉയർന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടു കൂടി തന്നെ ആ ആവശ്യം നടി അംഗീകരിക്കുകയും ചെയ്തു. 

‘‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ആ ഡയലോഗ് നിങ്ങൾക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. നന്ദനത്തിെല എന്റെ ഗെറ്റപ്പും ഈ ഗെറ്റപ്പും തമ്മില്‍ യാതൊരു മാച്ചുമില്ല. വയസ്സും പത്തിരുപത് കൂടിയിട്ടുണ്ട്.’’–നവ്യ നായരുടെ വാക്കുകൾ.

കയ്യടികളോടെയാണ് നവ്യയുടെ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒടുപാട് കഥാപാത്രങ്ങൾ പല ഭാഷകളിലായി നവ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഇപ്പോഴും ആ പഴയ ബാലാമണിയെയാണ് നടിയെ കാണുമ്പോൾ ഓർമ വരിക.

2002ലാണ് നന്ദനം റിലീസ് ചെയ്യുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, അരവിന്ദ്, ഇന്നസന്റ്, ജഗതി, കവിയൂർ പൊന്നമ്മ, രേവതി, സിദ്ദീഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

English Summary:

"Navya Nair Brings Balamani Back to Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com