ADVERTISEMENT

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാൻ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. രണ്ടായിരം ജൂനിയർ ആർടിസ്റ്റുകൾ പങ്കെടുത്ത സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്. സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ. മഞ്ജു വാരിയർ, നന്ദു, സായികുമാർ, സുരാജ് വെഞ്ഞറാമ്മൂട്, ബൈജു എന്നിവരുൾപ്പെടുന്ന രംഗമാണ് ചിത്രീകരിച്ചത്. 

ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. സെറ്റില്‍ നിന്നും ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന പൃഥ്വിയെ വിഡിയോയില്‍ കാണാം. ആക്‌ഷന്‍ പറയുമ്പോള്‍ പറഞ്ഞുതന്നതുപോലെ ചെയ്യണമെന്നും നല്ല എനര്‍ജി വേണമെന്നുമാണ് പൃഥ്വി പറയുന്നത്. പൃഥ്വിക്കൊപ്പം വെള്ള സാരിയുടുത്ത് നിൽക്കുന്ന മഞ്ജുവിനെയും വിഡിയോയിൽ കാണാം. ആയിരക്കണക്കിന് ആളുകളുള്ള ദൈർഘ്യമേറിയ ഒരുപാട് രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാണ് റിപ്പോർട്ട്. മേയ് ഇരുപത്തിയൊന്നിന് തിരുവനന്തപുരത്തെ ഷെഡ്യൂൾ അവസാനിക്കും. അതിനു ശേഷം കൊച്ചിയിലാകും അടുത്ത ഘട്ട ചിത്രീകരണം. പിന്നീടുള്ള ഷൂട്ട് ഗുജറാത്തിലാണ്. ഒരു ഷെഡ്യൂൾ കൂടി തിരുവനന്തപുരത്ത് ബാക്കിയുണ്ട്.

150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച് ബജറ്റെങ്കിലും അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ലൂസിഫര്‍ എന്ന ആദ്യഭാഗം ഉണ്ടാക്കിയ തരംഗം തന്നെയാണ് അതിന് മുഖ്യകാരണം. പതിവ് മാസ് സിനിമകളില്‍ നിന്നും വിപരീതമായി ഒരു പുതിയ ഭാവമായിരുന്നു ലൂസിഫറിനുണ്ടായിരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ലൂസിഫര്‍. 

English Summary:

Behind the scenes of Empuraan, Prithviraj's direction goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com