പ്രഭാസിന്റെ സൂപ്പര്‍ കാറിന് കീർത്തി സുരേഷിന്റെ ശബ്ദം; ‘ബുജ്ജി’ ടീസർ
Mail This Article
കൽക്കി 2898 എഡി സിനിമയിൽ പ്രഭാസിനൊപ്പം തന്നെ മുഴുനീള വേഷത്തിൽ എത്തുന്ന ബുജ്ജിയെ പരിചയപ്പെടുത്തി അണിറയ പ്രവര്‍ത്തകർ. പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയായ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാര്‍ ആണ് ബുജ്ജി. ആധുനിക സാങ്കേതിക വിദ്യകളാല്‍ സമ്പുഷ്ടമായ, യുദ്ധങ്ങള്‍ക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോബോട്ടിക് കാര്‍ ആയതിനാല്‍ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിക്കു കഴിയും.
കീര്‍ത്തി സുരേഷ് ആണ് ബുജ്ജിക്കു ശബ്ദം നല്‍കുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഭൈരവയും ബുജ്ജിയും തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് പുതിയ ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഹൈദരാബാദില്‍ 20000 ഫാന്‍സിന്റെ സാന്നിധ്യത്തിലാണ് ബുജ്ജിയുടെ ലോഞ്ച് അരങ്ങേറിയത്. ചിത്രത്തിലെ നായകനായ പ്രഭാസ് ആണ് ആരാധകരുടെ മുന്നില്‍ വച്ച് ബുജ്ജിയെ അവതരിപ്പിക്കുന്ന ടീസര്‍ വീഡിയോ പ്രകാശിപ്പിച്ചത്.
പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ദുൽഖര്‍ സൽമാനും അന്ന ബെന്നും അഭിനയിക്കുന്നുണ്ട്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് തിയറ്ററുകളിൽ എത്തുക.ജോർജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.