നസ്രിയ വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തുന്ന സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ പുറത്തിറങ്ങി. ബേസിലിന്റെ കുഞ്ഞ് ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വിഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് ഫഹദ് ഫാസിലും എത്തിയിരുന്നു. ബേസിൽ ജോസഫിനെ നായകനാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നസ്രിയ വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തുന്ന ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ പുറത്തിറങ്ങി. ബേസിലിന്റെ കുഞ്ഞ് ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വിഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് ഫഹദ് ഫാസിലും എത്തിയിരുന്നു.

ബേസിൽ ജോസഫിനെ നായകനാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ പുരോഗമിക്കുകയാണ്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്.  സംവിധായകൻ എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥയ്ക്ക് എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി. എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 

ADVERTISEMENT

2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ.

ADVERTISEMENT

വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

Sookshma Darshini Movie Switch on Cermony Video