ADVERTISEMENT

ജീവിതത്തിലെ ഓരോ വളവുതിരിവുകളും സന്തോഷത്തോടെ ഓർക്കാനായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിൽ ഏറെയും. കലാലയ ജീവിതം തുടങ്ങുന്ന ആദ്യ ദിവസത്തെ ഓർമ്മയ്ക്കായി കരുതിവയ്ക്കുകയാണ് സിനിമാതാരവും അവതാരകയുമായ മീനാക്ഷി.

'മണർകാട് കോളജ് ഞാൻ ഇങ്ങെടുക്കുവാ' എന്ന വരികൾ ചേർത്താണ് പ്രധാന അധ്യാപകന്റെ ഓഫിസിൽ നിന്നും പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അച്ഛൻ അനൂപ് പഠിച്ച മണർകാട് സെന്റ് മേരീസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദത്തിന് മീനാക്ഷി പ്രവേശനം നേടിയത്. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി അഡ്മിഷൻ എടുത്തിരുന്നത്. രസകരമായ അടിക്കുറിപ്പോടു കൂടി പങ്കുവച്ച ആ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

'കോളജ് എടുത്തുകൊണ്ടു പോകരുതേ, ലേശം ബാക്കി വച്ചേക്കണേ' , 'എടുത്താൽ പൊങ്ങുമോ മീനുട്ടീ' എന്നിങ്ങനെ കമന്റുകളുമായി ഒരുപാടുപേർ 'മീനൂട്ടി'യുടെ സന്തോഷത്തിൽ പങ്കുചേർന്നു. 'കോളജിൻ്റെ.ആധാരം ആണോ അധ്യാപകൻ തരുന്നത്' എന്ന ചോദ്യത്തിന് 'എന്റെ ആധാറിൻ്റെ കോപ്പിയാ. അങ്ങോട്ട് കൊടുക്കുവാ' എന്നാണ് മീനാക്ഷിയുടെ രസകരമായ മറുപടി. 

പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. മോഹൻലാൽ - പ്രിയദർശൻ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത ‘അമർ, അക്ബർ, ആന്റണി’, ‘ജമ്നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയിൽ, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ അവതാരക എന്ന നിലയിലും മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്.

English Summary:

Many people shared the joy of 'Meenuti' with comments like 'Don't take away the college, leave the lace' likevise

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com