ADVERTISEMENT

‘എനിക്ക് 1986 ൽ സിനിമാഭിനയത്തിന് നാഷണൽ അവാർഡ് ലഭിച്ചിരുന്നു. നടൻ ബൽരാജ് സഹായിയുടെ സഹോദരനായ ബിഷൻ സഹാനിയാണ് ജൂറി ചെയർമാൻ എന്നും, ഹിന്ദിയിലെ ഇതിഹാസ നടനും ആ കൊല്ലവും നല്ല സിനിമ ചെയ്ത ദിലീപ് കുമാറിന് അവാർഡുകളൊന്നും നൽകിയിട്ടില്ലല്ലോ’ എന്നും  ജൂറി ചെയർമാൻ പറഞ്ഞതായി ഹാം ചെങ്ങായിയും ജൂറിയുമായ ആസ്സാമീസ് ചെങ്ങായ്‌ എന്നോട്  പറഞ്ഞു. പക്ഷേ അവർ  'തബാര' ആയി ഞാൻ അഭിനയിച്ച  കന്നഡ സിനിമ  'തബരാന കഥെ ' കണ്ടപ്പോൾ, ദിലീപ് കുമാറിന്  എപ്പോൾ വേണമെങ്കിലും ലഭിക്കും,  ഈ വൃദ്ധന് ഇനിയൊരു അവസരം ലഭിച്ചേക്കില്ല ആയതിനാൽ ഈ വൃദ്ധനെ കൊടുക്കുന്നതാണ് നല്ലത്  എന്ന് വയസ്സനായ  ബിഷാം സഹാനി പറഞ്ഞതായി തോന്നുന്നു.

സ്വന്തം കഴിവുകൊണ്ടല്ല മറിച്ച്  അനുകമ്പകൊണ്ടത്രേ അവാർഡ് ലഭിച്ചതെന്ന് എളിമയാൽ പറയാൻ ശ്രമിക്കുകയാണ്, നിർമാതാവ്  എഴുത്തുകാരൻ സംവിധായകൻ ക്രിമിനൽ വക്കീൽ, ഇന്ത്യൻ സിനിമയുടെ കമൽഹാസൻ സാറിന്റെ ജ്യേഷ്ഠൻ, മണിരത്നത്തിന്റെ അമ്മായിച്ഛൻ, സുഹാസിനിയുടെ അപ്പ, ചെന്നൈയിലെ ഏറ്റവും പഴയ അമേച്ചർ റേഡിയോ ഓപ്പറേറ്റർ (callsign – VU2SCU), കിടുക്കൻ കുസൃതികളുടെ തമ്പുരാൻ പേരുകേട്ട കാമുകൻ തമിഴ് കന്നഡ തെലുങ്ക് മലയാളം ഹിന്ദി സിനിമകളിലെ അഭിനേതാവ്, മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ,  ഗുരുനാഥനും എന്റെ സിനിമകളിലെ ‘കമ്പനി’ ആർട്ടിസ്റ്റുമായ 93 കാരൻ ചാരുഹാസൻ സർ. 

അനുഗ്രഹീത കലാകാരനായ അദ്ദേഹം കഴിഞ്ഞ ഏഴാം തിയതി  ഇംഗ്ലിഷിൽ എഴുതിയതിനെ മലയാളീകരിക്കാൻ ഞാൻ ശ്രമിച്ചതാണ് മേലെയുള്ളത്. ചാരുസാറിന് നാഷ്നൽ അവാർഡ് ലഭിച്ച, പൂർണചന്ദ്ര  റെജസ്വിയുടെ ചെറുകഥയിൽ, സാക്ഷാൽ ഗിരീഷ് കാസറവള്ളി സർ തിരക്കഥയും സംവിധാനവും ചെയ്ത, നമ്മുടെ മധു അമ്പാട്ട് സർ ഛായാഗ്രഹണം നിർവഹിച്ച കന്നഡ സിനിമ  ‘തബരാന കഥെ’ ഇന്ത്യയുടെ  ഏറ്റവും നല്ല പത്തു സിനിമകളിൽ ഒന്നാണെന്ന് കണക്കാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com