ADVERTISEMENT

സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ നേർന്ന്  നടൻ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. ആശംസകൾ അറിയിച്ച് മാധവ് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പിൽ പറയുന്നു.

‘‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൗ ഒരാളാണ് എന്റെ ലോകം. ഞാൻ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാൾ. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ പോരായ്മകൾ മനസ്സിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ടെന്ന്  ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു, ആ ശബ്ദം എന്റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുന്നു, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി...നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാൻ നിന്നോടു പറയും, ‘നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു’വെന്ന്. നീ എങ്ങനെയാണോ അതുപോലെ തന്നെ മനോഹരമായി തുടരുക. ആളുകളെ വിശ്വസിക്കാൻ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി’’

ഇതിനു മുമ്പും സെലിന്റെ ചിത്രം മാധവ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു’’ എന്നായിരുന്നു സെലിനൊപ്പമുള്ള ചിത്രത്തിനു മാധവ് അന്നു നൽകിയ തലക്കെട്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നു.

അതേസമയം സെലിൻ ജോസഫുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മാധവ് സുരേഷ് രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണ് മാധവ് ഇക്കാര്യം വ്യക്തമാക്കിയത്. സെലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പ് ഒരൽപം കടന്നു പോയെന്നും തൽക്കാലം സെലിനുമായി പ്രണയത്തിൽ അല്ലെന്നും മാധവ് വെളിപ്പെടുത്തി. 

2018–ൽ പുറത്തിറങ്ങിയ ‘രണം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്. കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് രണത്തിൽ അഭിനയിക്കുന്നത്. വരനെ ആവശ്യമുണ്ടെന്ന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് മാധവ് സുരേഷ്. ജെഎസ്കെ എന്ന പുതിയ സുരേഷ് ഗോപി ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്.

English Summary:

Heartfelt Birthday Note by Madhav Suresh to Celine Joseph Goes Viral on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com