'ജീവനും ജീവന്റെ ജീവനും'; കരിക്ക് താരം ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Mail This Article
×
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. റിയ സൂസനുമായാണ് വിവാഹനിശ്ചയം നടത്തിയിരിക്കുന്നത്. കരിക്കിലെ സഹതാരം അർജുൻ രത്തനാണ് ഇക്കാര്യം ആരാധകരുമായി അറിയിച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവച്ചു.

'കുടുംബത്തിലേക്ക് സ്വാഗതം,' എന്ന അടിക്കുറിപ്പോടെയാണ് അർജുൻ രത്തൻ ജീവന്റെയും റിയയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. 'ജീവനും ജീവന്റെ ജീവനും' എന്നായിരുന്നു മറ്റൊരു കരിക്കു താരമായ അനു കെ അനിയൻ ജീവന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.
സുഹൃത്തുക്കളും ആരാധകരും ജീവനും റിയയ്ക്കും ആശംസകളുമായെത്തി. കരിക്കിന്റെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയമായ താരമാണ് ജീവൻ സ്റ്റീഫൻ. കരിക്ക് വെബ് സീരീസിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
English Summary:
Karikku actor Jeevan Stephen's engagement: Exclusive photos and details revealed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.