ADVERTISEMENT

സിനിമ നിർമിക്കാമെന്നു പറഞ്ഞ് അഡ്വാൻസ് ചെക്ക് നൽകി നിർമാതാക്കൾ പറ്റിച്ചുവെന്ന നടൻ കിച്ചു ടെല്ലസിന്റെ ആരോപണത്തിൽ മറുപടിയുമായി അരുൺ എന്ന യുവാവ്. തിരക്കഥ പോലും എഴുതാതെയാണ് കിച്ചു ടെല്ലസ് ചെക്ക് വാങ്ങിയതെന്നും പല അഭിനേതാക്കളെയും സിനിമയിൽ അതിഥി വേഷത്തിൽ കൊണ്ടുവരാമെന്നു പറഞ്ഞ് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും അരുൺ വെളിപ്പെടുത്തി. അരുൺ, ജോഷി എന്നീ നിർമാതാക്കളാണ് അഡ്വാൻസ് തുക നൽകാമെന്നു പറഞ്ഞ് തന്നെ പറ്റിച്ചതെന്നായിരുന്നു നടൻ കിച്ചു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കിച്ചുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മറുപടിയുമായി നിർമാതാക്കളിലൊരാളായ അരുൺ എത്തിയത്. അതേസമയം അരുണിന്റെ ആരോപണത്തിനു മറുപടിയുമായി കിച്ചു ടെല്ലസിന്റെ ഭാര്യയും നടിയുമായ റോഷ്ന ആന്‍ റോയിയും രംഗത്തുവന്നു.

കഥ മുഴുവനാക്കാൻ വേണ്ടിയല്ലേ, ത്രെഡ് കേട്ടയുടൻ അഡ്വാൻസ് ചെക്ക് കിച്ചുവിന് നൽകിയതെന്ന് റോഷ്ന ചോദിക്കുന്നു. ആരുമറിയാത്ത നിങ്ങളെ പത്തുപേര് അറിയുന്നതിനുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഈ നടത്തുന്നതെന്നും റോഷ്ന മറുപടിയായി പറഞ്ഞു.

‘‘ഇതിൽ പറയുന്ന അരുൺ ഞാൻ ആണ്. തിരക്കഥ പോലും എഴുതാത്ത സിനിമ, ഒരു മാസം കൊണ്ട് എഴുതി തരാം എന്ന് പിന്നെ പറയുന്നു. ആന്റണി പെപ്പ അറിയാതെ ആന്റണി പെപ്പെയെ ഗസ്റ്റ് റോളിൽ കൊണ്ട് വരാം എന്നു പറഞ്ഞു പടം പ്ലാൻ ചെയ്ത് അഡ്വാൻസ് ചെക്ക് മേടിക്കുക. അത് കഴിഞ്ഞു പെപ്പെയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ കഥ എഴുതി തീരട്ടെ എന്ന് പറയുക. ഇനി പെപ്പെ വന്നില്ലെങ്കിൽ ചെമ്പൻ വിനോദ്, അർജുൻ അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൊണ്ട് വരാം എന്ന് പറയുക. ഇവരൊക്കെ ഈ സിനിമയുടെ കാര്യം അറിഞ്ഞോ എന്ന് ആർക്കു അറിയാം. ചുമ്മാ വാക്കുകൾ പറഞ്ഞു കാശ് മേടിച്ചു പറ്റിക്കാൻ. അപ്പോൾ ആരാണ് ഫ്രോഡ്. ഇതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോൾ കലിപ്പ് തീർക്കാൻ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സത്യം അവസ്ഥ ഇതാണ്. ഇങ്ങനെ സിനിമ ചെയ്യാം എന്ന് പറഞ്ഞു വന്നപ്പോൾ അത് വിശ്വസിച്ചു കാശായോ ചെക്കായോ കൊടുത്തത് എന്റെ മണ്ടത്തരം.’’–അരുണിന്റെ വാക്കുകൾ.

റോഷ്ന ആൻ റോയ്‌യുടെ മറുപടി ഇങ്ങനെ:

‘‘കഥ വളരെ നന്നവുന്നുണ്ട്. താങ്കളും ജോഷിയും കൂടെ ഒന്നിച്ചിരുന്നാൽ ഇതുപോലുള്ള കഥകൾ ഉണ്ടാവുന്നുണ്ടെങ്കിൽ സ്വന്തമായി എഴുതുന്നതിൽ നിർമാണവും ചേർത്തു പണം ലാഭിക്കാം. താങ്കൾ മുൻപ് ഏതെങ്കിലും പടം നിർമിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നടത്തിപ്പുകൾ എന്താണ് ? കഥ മുഴുവനാക്കാൻ വേണ്ടിയല്ലേ താങ്കൾ ത്രെഡ് കേട്ടയുടനെ അഡ്വാൻസ് ചെക്ക് കൊടുത്തത്? അതോ ആന്റണി പെപ്പെ വരുമെന്ന് വിചാരിച്ചാണോ താങ്കൾ അഡ്വാൻസ് നായകനായ അപ്പാനിക്കും കിച്ചു ടെല്ലസിനും നൽകിയത്?

കിച്ചു  ഭീഷണിപ്പെടുത്തിയാണോ താങ്കൾ കോട്ടയത്തുനിന്ന് ഓടിയെത്തി അഡ്വാൻസ് കൊടുത്തത് ? ആന്റണി പെപ്പെയെ വച്ച് കളിക്കുന്നത് ഇപ്പോ താങ്കളാണ്. അതുമല്ല ഇനിയിപ്പോൾ ആഘോഷമായി ഇതും പറഞ്ഞു ഇറങ്ങിയാൽ ആരുമറിയില്ലാത്ത നിങ്ങളെ പത്ത് പേര് അറിയുമെന്നു മാത്രമല്ല ആ പബ്ലിസിറ്റി കൊണ്ട് വേണേൽ പടവും ചെയ്യാം. കിച്ചു മോശക്കാരനെന്നും, ജോഷിയുടെ സിനിമയുടെ ഷൂട്ടിന് വരെ തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നിട്ടും കിച്ചുവിന്റെ തിരക്കഥ എടുത്തു ചെയ്യാൻ നിങ്ങൾ കാണിച്ച ഹൃദയ വിശാലത പറയാതിരിക്കാൻ പറ്റില്ല.’’

English Summary:

Roshna Ann Roy Support Kichu Tellus

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com