സൂര്യയ്ക്കു വേണ്ടി വഴക്ക് ഉണ്ടാക്കിയ നാളുകൾ: പിറന്നാൾ കുറിപ്പുമായി തരുൺ മൂർത്തി
Mail This Article
×
തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് സംവിധായകൻ തരുൺ മൂർത്തി എഴുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ‘‘സ്കൂളിലും കോളജലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച്ച.
നോട്ട്: ഇദ്ദേഹം #L360യുടെ പാർട്ട് അല്ല..!!! വെറുതെ അടിച്ചു ഇറക്കി ടെൻഷൻ തരരുത്.’’–തരുൺ കുറിച്ചു. സൂര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു തരുണിന്റെ വാക്കുകള്‍.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് തരുൺ ഇപ്പോൾ. എൽ360 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ശോഭനയാണ് നായികയായി എത്തുന്നത്.
English Summary:
Tharun Moorthy About Actor Suriya
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.