മടങ്ങി വരവിന്റെ ആഘോഷത്തിൽ അതിസുന്ദരിയായി ടെസ; വിഡിയോ വൈറൽ

Mail This Article
മിനിസ്ക്രീനിൽ നിന്ന് സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവു നടത്തിയ ടെസ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് തിരികെയെത്തിയ ടെസ ആ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
സിനിമയുടെ വിജയാഘോഷത്തിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. കറുത്ത സാരിയിൽ മനോഹരിയായി കാണപ്പെട്ട നടിയുടെ ചിത്രങ്ങളും വിഡിയോയും ആരാധകരും ഏറ്റെടുത്തു.
പട്ടാളം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ടെസ, പിന്നീട് ചലച്ചിത്രമേഖലയിൽ നിന്നും ദീർഘമായ ഇടവേള എടുക്കുകയായിരുന്നു.ഏറെ ശ്രദ്ധ നേടിയ ചക്കപ്പഴം സീരിയലിലാണ് പിന്നീട് പ്രേക്ഷകർ ടെസയെ കണ്ടത്. ചക്കപ്പഴത്തിലെ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രം ജനകീയമാവുകയും ചെയ്തു.
തലവൻ എന്ന സിനിമയിൽ 'രേഷ്മ' എന്ന കഥാപാത്രത്തെയാണ് ടെസ അവതരിപ്പിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. സിനിമയിൽ നല്ല വേഷങ്ങൾ വന്നാൽ തുടർന്ന് അഭിനയിക്കാനാണ് ടെസയുടെ തീരുമാനം. ടെസയുടെ ഭർത്താവും കുട്ടികളും അബുദാബിയിലാണ് താമസം. മാതാപിതാക്കൾ കൊച്ചിയിലും. പ്രൊജക്ടുകൾ വരുമ്പോൾ നാട്ടിലേക്കു വരുകയാണ് ടെസയുടെ പതിവ്.