വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ: ‘ഫൂട്ടേജ്’ റിലീസ് മാറ്റിവച്ച് മഞ്ജു വാരിയർ
Mail This Article
മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഉടൻ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു സിനിമയുടെ റിലീസ് തിയതി.
‘‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നു.’’–അണിയറ പ്രവർത്തകരുടെ വാക്കുകൾ.
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.